ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍.
സ്നേഹത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഒരു മാസത്തെ വ്രതക്കാലം അവസാനിപ്പിച്ചാണ് പെരുന്നാള്‍ ആഘോഷ രാവുകളിലേക്ക് കടക്കുന്നത്. ആകാശത്ത് മാസപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ചയാണ് ഈദുല്‍ ഫിത്വര്‍. പാളയം ഇമാം ആണ് നാളെ റമദാന് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുപ്പത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.