കുവൈറ്റ് സിറ്റി: മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ യുടെ റിലീസും നടൻ മോഹൻലാലിന്റെ ജന്മദിനവും ഒരേദിവസം എത്തിയതിന്റെ ആവേശത്തിൽ ലാൽ കെയേഴ്സ് കുവൈത്ത്. ജന്മദിനാഘോഷങ്ങളും സിനിമയുടെ റിലീസും ഒത്തുചേർന്ന ഇരട്ടി മധുരത്തിൽ, ഇരുപതോളം ഫാൻസ് ഷോകളുമായി കുവൈത്തിലെ ഓസോൺ തിയേറ്റർ ആരാധകരാൽ ജനസാഗരമായി മാറി.
ഓസോൺ തിയേറ്ററിൽ വെച്ച് നടന്ന ഫാൻസ് ഷോയുടെ ഔദ്യോഗിക ഉദ്ഘാടനം ലൈവ്പ്യൂർ (Livepure) വാട്ടർ പ്യൂരിഫയിംഗ് സിസ്റ്റം ഹെഡ് സുനിൽ കുമാർ, സിറ്റി ക്ലിനിക് ഖൈത്താൻ ബ്രാഞ്ച് മാർക്കറ്റിംഗ് മാനേജർ മിലൻ ജലീൽ അഹമ്മദ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ തിയേറ്റർ അങ്കണത്തിൽ രാജേഷ് ഡി.കെ ഡാൻസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ആവേശോജ്ജ്വലമായ ഫ്ലാഷ് മോബ് കാണികൾക്ക് ദൃശ്യവിരുന്നായി.

കാരുണ്യഹസ്തവുമായി ആരാധകർ
ആഘോഷങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ലാൽ കെയേഴ്സ് മുൻഗണന നൽകി. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം സ്വദേശിയായ പ്രവാസിക്ക് നൽകുന്ന സാമ്പത്തിക സഹായധനം ചടങ്ങിൽ വെച്ച് കൈമാറി. ഫാൻസ് ഷോ കോർഡിനേറ്റർ ജോർളി, വെൽഫെയർ കോർഡിനേറ്റർ അനീഷ് എന്നിവർ ചേർന്ന് കുവൈത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരായ അനിൽ നമ്പ്യാർ, നിക്സൺ ജോർജ്ജ് എന്നിവർക്കാണ് സഹായധനം കൈമാറിയത്.

ഔദ്യോഗിക ചടങ്ങിൽ ലാൽ കെയേഴ്സ് പ്രസിഡന്റ് സ്വാഗത പ്രസംഗം നടത്തി. അഡ്വൈസറി ബോർഡ് മെമ്പർ ജേക്കബ് തമ്പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫാൻസ് ഷോയിൽ പങ്കെടുത്ത മുഴുവൻ സിനിമാപ്രേമികൾക്കും ആരാധകർക്കും ഷിബിൻ ലാൽ നന്ദി രേഖപ്പെടുത്തി.
പ്രദർശനങ്ങൾക്കും ആഘോഷങ്ങൾക്കും ലാൽ കെയേഴ്സ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അനീഷ് നായർ, ബൻസി, രഞ്ജിത്ത്, രാധ ടി., റെനി, ലെനിൻ, ഷിജു, അനന്ദു, ജോസഫ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ