ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : ഈദുൽ ഫിത്തർ നുശേഷം കുവൈറ്റിൽ കൊവിഡ് വാക്സിൻ നൽകുന്നത് അഞ്ച് കേന്ദ്രങ്ങളിൽ മാത്രമെന്ന് സൂചന.
കൊറോണ വാക്‌സിനേഷനുകൾക്കായി ഓരോ ആരോഗ്യ മേഖലയിലും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിക്കുന്ന കാര്യം ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മിഷ്‌റഫ് വാക്‌സിനേഷൻ കേന്ദ്രത്തിൽ തുടർന്നും കുത്തിവെപ്പ് നൽകുമെന്നാണ് സൂചന.
അടുത്തിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതും, രാജ്യത്തെ പൊതുവായ അവസ്ഥയിലെ പുരോഗതിയുടെ ഫലമായി അണുബാധകളുടെ തോത് ദിനംപ്രതി കുറയുന്നതും പരിഗണിച്ചാണ് പുതിയ തീരുമാനം കൈക്കൊള്ളുന്നത്.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി