കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിൽ നടക്കാനിരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് ചൊവ്വാഴ്ച പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
മാർച്ച് 5, 6 തീയതികളിൽ (05.03.2026, 06.03.2026) നടത്താനിരുന്ന പരീക്ഷകളാണ് നിലവിൽ മാറ്റിവെച്ചിരിക്കുന്നത്. ഈ പരീക്ഷകൾ എന്ന് നടത്തുമെന്ന പുതിയ തീയതി പിന്നീട് അറിയിക്കും. മാർച്ച് 7 മുതൽ നടക്കേണ്ട പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 5-ന് നടത്തുന്ന അവലോകനത്തിന് ശേഷം സി.ബി.എസ്.ഇ തീരുമാനമെടുക്കും.

മേഖലയിലെ നിലവിലെ അസ്ഥിരാവസ്ഥ വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കാതിരിക്കാനാണ് ഈ മുൻകരുതൽ നടപടി. ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും അതാത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
രാജ്യത്തിന് നേരെ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് പ്രതിരോധ സേന വിജയകരമായി തടഞ്ഞതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിലെ ഈ പുതിയ മാറ്റം. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കും.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്