March 5, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി ബി ഡി കെ കുവൈത്ത് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ലോക രക്തദിനാചരണത്തിന്റെ ഭാഗമായി രക്തദാനം എന്ന മഹത്തായ സന്ദേശം പുതിയ തലമുറയിലേക്ക് കൂടി പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ
ബ്ലഡ്‌ഡോണേഴ്സ് കേരള (ബി ഡി കെ ) കുവൈത്ത് ചാപ്റ്റർ അൽ അൻസാരി എക്സേഞ്ചിൻ്റെ സഹകരണത്തോടെ ലോകരക്തദാന ദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജൂൺ13 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 4 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ കുട്ടികൾ അവരുടെ കഴിവുകൾ ക്യാൻവാസിൽ പകർത്തി.
കുവൈത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം 125 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം ബി ഡി കെ ജനറൽ കൺവീനർ നിമിഷ് കാവാലത്തിൻ്റെ അദ്ധ്യക്ഷതയിൽ ബി ഡി കെ കുവൈത്തിൻ്റെ വാർഷിക സ്പോൺസർ അൽ അൻസാരി എക്സ്ചേഞ്ചിൻ്റെ മാർക്കറ്റിംഗ് മാനേജർ ശ്രീ.ശ്രീജിത്ത് മോഹൻദാസ് നിർവ്വഹിച്ചു. ചടങ്ങിൽ രക്തദാനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും അതിൽ ബി ഡി കെ യുടെ പങ്കിനെ കുറിച്ചും ശ്രീ. മനോജ് മാവേലിക്കര വിവരിച്ചു.
കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുടെ സംഘടിത കൂട്ടായ്മയായ ‘കുട’ യുടെ ചെയർമാൻ ശ്രീ.മാർട്ടിൻ മാത്യു, മത്സരത്തിൻ്റെ വിധികർത്താക്കളായ ശ്രീ. ഹരി വി പിള്ള,
ശ്രീ.പ്രവീൺ കൃഷ്ണ എന്നിവർ ആശംസകൾ നേർന്നു.

ബി ഡി കെ കുവൈത്ത് പ്രവർത്തകരായ നളിനാക്ഷൻ ഒളവറ, സോഫി രാജൻ, പ്രവീൺ,ഷൈറ്റസ്സ് തോമസ്സ്, കലേഷ് ബി പിള്ള, ചാൾസ് പി ജോർജ്, ബീന, ജോളി, ബ്ലസ്സി മാർട്ടിൻ, ഷീബ, സുധീർ, മുരളി വാഴക്കോടൻ, ചാൾസ്, യൂസഫ് ഓർച്ച, രാജേഷ് പരപ്പ, സൗമിനി ദേവിക തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ബി ഡി കെ കുവൈത്ത് ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജിഞ്ചു ചാക്കോ പരിപാടിയുമായി സഹകരിച്ച മെഡക്സ് മെഡിക്കൽ സെൻ്റർ, മലബാർ ഗോൾഡ് വിദ്യാർത്ഥികൾ രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവർക്കും നന്ദി പറഞ്ഞു.

error: Content is protected !!