June 16, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സൺഡേ സ്കൂൾ വാർഷിക കോൺഫറൻസിന് സെൻറ് സ്റ്റീഫൻസ് ഇടവക വേദിയായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇന്ത്യൻ ഓർത്തഡോക്സ് സൺ‌ഡേ സ്കൂൾ കുവൈറ്റ് വാർഷിക കോൺഫറൻസിന് സെൻറ് സ്റ്റീഫൻസ് ഇടവക വേദിയായി. കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെയും , സെൻറ് സ്റ്റീഫൻസ് സൺ‌ഡേ സ്കൂളിന്റെയും നേതൃത്വത്തിലാണ് കുവൈറ്റിലെ നാല് ഇടവകകളിലെ സൺഡേ സ്കൂൾ അധ്യാപകരുടെ വാർഷിക കോൺഫറൻസ് നടത്തിയത്.

ഇടവക  വികാരി   ഫാദർ ജേക്കബ് ജോൺ അധ്യക്ഷത  വഹിച്ച യോഗത്തിൽ സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിനീഷ് ഫിലിപ്പ് 

സ്വാഗതം ആശംസിച്ചു.
ഓർത്തഡോൿസ് സഭ ബാംഗ്ളൂർ ഭദ്രാസനാധിപൻ ഡോ: എബ്രഹാം മോർ സെറാഫിം മെത്രാപോലിത്ത കോൺഫെറൻസ് ഉദ്ഘാടനം ചെയ്തു . സൺഡേ സ്കൂൾ ഡിജിറ്റലൈസേഷൻ ഡയറക്ടർ കുര്യൻ വർഗീസ്, സെൻറ് ഗ്രിഗോറിയോസ് വേദമഹാ വിദ്യാലയ ഹെഡ്മാസ്റ്റർ
ഷിബു അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു .

തുടർന്ന് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ: ഗീവര്ഗീസ് മാർ ബർണബാസ്‌ മെത്രാപ്പോലീത്ത അധ്യാപകർക്കായി ക്ലാസുകൾ നയിച്ചു.
കുവൈറ്റിലെ വിവിധ ഓർത്തഡോൿസ് സൺ‌ഡേ സ്കൂൾ ഭാരവാഹികളും അധ്യാപകരും സമ്മേളനത്തിലും ക്ലാസിലും പങ്കെടുത്തു .

സെൻറ് സ്റ്റീഫെൻസ് ഓർത്തഡോൿസ് ഇടവക ട്രസ്റ്റി ബിനോയ് ജോൺ ,സെക്രെട്ടറി ജിനു തോമസ് , സൺ‌ഡേ സ്കൂൾ സെക്രെട്ടറി റിനു തോമസ്,അനിൽ എബ്രഹാം ,ബോബൻ ,സൈനി ബിനു എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു.