March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാരുണ്യ പ്രവർത്തനത്തിലൂടെ ARMS4U കുവൈറ്റ് പുതുവത്സരത്തെ വരവേറ്റു

കുവൈത്ത് | ജനുവരി 2026

‘സ്നേഹ പുതപ്പ് (Cover of Love)’

മാനുഷിക മൂല്യത്തിലൂന്നിയ കാരുണ്യ പ്രവർത്തനത്തിലൂടെ പുതുവത്സരത്തെ വരവേറ്റുകൊണ്ട് ARMS4U കുവൈത്തിന്റെ നേതൃത്വത്തിൽ കബ്ദ് മേഖലയിൽ അശരണരും പൊതു സാമൂഹിക രംഗത്തിൽ നിന്ന് വേർപെട്ടവർക്കുമായി ‘സ്നേഹ പുതപ്പ്’ എന്ന് പേരിട്ട സഹായ പ്രവർത്തനം സംഘടിപ്പിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തവും ഉദാര മനസ്കതയും മുഖേന നടപ്പാക്കിയ ഈ സന്നദ്ധ പ്രവർത്തനവും അവശ്യവസ്‌തുക്കളുടെ വിതരണവും സമൂഹത്തിന്റെ ശ്രദ്ധയിൽപെടാതെ ജീവിക്കുന്ന, അടിസ്ഥാന ആവശ്യങ്ങൾക്കുപോലും കഷ്ടപ്പെടുന്ന അശരണർക്ക് വളരെയധികം ആശ്വാസവും സന്തോഷവും നൽകി.

സാമൂഹിക പ്രതിബദ്ധതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഭാഗമായ ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ARMS4U കുവൈറ്റ് പ്രതിനിധികൾ നന്ദി രേഖപ്പെടുത്തി. പുതുവത്സരത്തിന് തുടക്കമായി നടത്തിയ ഈ സേവന പ്രവർത്തനം വരാനിരിക്കുന്ന കാലയളവിൽ കൂടുതൽ കാരുണ്യ പദ്ധതികൾക്ക് പ്രചോദനമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!