കുവൈത്ത് | ജനുവരി 2026
‘സ്നേഹ പുതപ്പ് (Cover of Love)’
മാനുഷിക മൂല്യത്തിലൂന്നിയ കാരുണ്യ പ്രവർത്തനത്തിലൂടെ പുതുവത്സരത്തെ വരവേറ്റുകൊണ്ട് ARMS4U കുവൈത്തിന്റെ നേതൃത്വത്തിൽ കബ്ദ് മേഖലയിൽ അശരണരും പൊതു സാമൂഹിക രംഗത്തിൽ നിന്ന് വേർപെട്ടവർക്കുമായി ‘സ്നേഹ പുതപ്പ്’ എന്ന് പേരിട്ട സഹായ പ്രവർത്തനം സംഘടിപ്പിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തവും ഉദാര മനസ്കതയും മുഖേന നടപ്പാക്കിയ ഈ സന്നദ്ധ പ്രവർത്തനവും അവശ്യവസ്‌തുക്കളുടെ വിതരണവും സമൂഹത്തിന്റെ ശ്രദ്ധയിൽപെടാതെ ജീവിക്കുന്ന, അടിസ്ഥാന ആവശ്യങ്ങൾക്കുപോലും കഷ്ടപ്പെടുന്ന അശരണർക്ക് വളരെയധികം ആശ്വാസവും സന്തോഷവും നൽകി.
സാമൂഹിക പ്രതിബദ്ധതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഭാഗമായ ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ARMS4U കുവൈറ്റ് പ്രതിനിധികൾ നന്ദി രേഖപ്പെടുത്തി. പുതുവത്സരത്തിന് തുടക്കമായി നടത്തിയ ഈ സേവന പ്രവർത്തനം വരാനിരിക്കുന്ന കാലയളവിൽ കൂടുതൽ കാരുണ്യ പദ്ധതികൾക്ക് പ്രചോദനമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി