ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് കുവൈറ്റ് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: മുസ്തഫ രിദയെ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ മെഡിക്കൽ ടൂറിസം , ഫാർമസ്യൂട്ടിക്കൽ രംഗത്തുള്ള സഹകരണവും ഇന്ത്യയിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട്മെൻ്റും ചർച്ചയായി.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി