ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്താനുമായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോഡ് നിരീക്ഷണ ക്യാമറകൾ 20 ദിവസത്തിനുള്ളിൽ 40,000 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി .
2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഡിസംബറിൽ രേഖപ്പെടുത്തിയ ട്രാഫിക് ലംഘനങ്ങളിൽ 25% കുറവുണ്ടായതായി അധികൃതർ വ്യക്തമാക്കി .അശ്രദ്ധമായ ഡ്രൈവിംഗ് പരിഹരിക്കുന്നതിലും ട്രാഫിക് നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ലക്ഷ്യം കൈവരിക്കുന്നതിലും AI സാങ്കേതികവിദ്യ ഫലപ്രദമാണെന്നും , വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്താനുള്ള ക്യാമറകളുടെ കൃത്യതയും അധികൃതർ എടുത്തുപറഞ്ഞു . ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുടെ കൃത്യതയിൽ റോഡ് ഉപയോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസം ട്രാഫിക് നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിന് കാരണമായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.