May 17, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ  റോഡപകടത്തിൽ ആറ് മാസത്തിനിടെ 160 മരണം

ന്യൂസ് ബ്യൂറോ,കുവൈറ്റ്

കുവൈറ്റ് സിറ്റി :  ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023-ന്റെ ആദ്യ പകുതിയിൽ 160 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടു. അതോടൊപ്പം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം  ജൂലൈ ആദ്യവാരം മൊത്തം 34,174 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചതായി സൂചിപ്പിക്കുന്നു. കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 73 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു, 15 വ്യക്തികൾ റെസിഡൻസി നിയമം ലംഘിച്ചതായി കണ്ടെത്തിയതായും പ്രാദേശിക  ദിനപത്രം റിപ്പോർട്ട് ചെയ്തു.