കുവൈത്തിലെ ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന്റെ കൂട്ടായ്മയായ നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് (NOK) ഓണാഘോഷം ഫ്ലയേർ – ആരവം 2025 – എന്ന പേരിൽ പ്രസിഡന്റ് ശ്രീ സിജുമോൻ തോമസും,സെക്രട്ടറി ശ്രീമതി ടീന സൂസൻ തങ്കച്ചനും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാനിധ്യത്തിൽ ഫർവാനിയ ചിക്കൻ കിംഗ് റെസ്റ്റാന്റിൽ നടന്ന യോഗത്തിൽ പ്രകാശനം ചെയ്തു .
കുവൈത്തിലെ മലയാളി നഴ്‌സിംഗ് സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണാഘോഷങ്ങൾക്ക് ഇതിലൂടെ ഉജ്ജ്വലമായ തുടക്കം കുറിച്ചു .
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തൊട്ടുണുർത്തുന്ന സാംസ്‌കാരിക ഘോഷയാത്ര ,ഓണസദ്യ,വിവിധയിനം കലാപരിപാടികൾ, കലാകായിക മത്സരങ്ങൾ പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നു പ്രോഗ്രാം കോർഡിനേറ്റർസായ ശ്രീമതി സീമ ഫ്രാൻസിസും , ശ്രീ ശരത് കുമാറും അറിയിച്ചു .
പ്രസിഡന്റ് ശ്രീ സിജുമോൻ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . NOK അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ഐക്യവും സൗഹൃദവും കൂടുതൽ ശക്തമാക്കുകയാണ് ഇത്തവണത്തെ ആരവം 2025 ന്റെ മുഖ്യ ലക്ഷ്യം എന്നും ഓണം ഒരു ഉത്സവം മാത്രമല്ല, ദൂരങ്ങൾ മറികടന്ന് മനുഷ്യരെ ഒരുമിപ്പിക്കുന്ന ആത്മബന്ധമാണെന്നും ഓർമിപ്പിച്ചു .സെക്രട്ടറി ശ്രീമതി ടീന സൂസൻ തങ്കച്ചൻ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു . ട്രെഷറർ ശ്രീമതി ട്രീസ എബ്രഹാം നന്ദി രേഖപ്പെടുത്തി .
ശ്രീമതി പ്രഭാ രവീന്ദ്രൻ (വൈസ് പ്രസിഡന്റ് ),ശ്രീ ഷൈജു രാജൻ (ജോയിന്റ് സെക്രട്ടറി ),ശ്രീ മിഥുൻ എബ്രഹാം (ജോയിന്റ് ട്രെഷറർ), കോർ കമ്മിറ്റി അംഗങ്ങളായ ശ്രീ നിതീഷ് നാരായണൻ ,ശ്രീ സിറിൽ ബി മാത്യു , ശ്രീമതി സൗമ്യ എബ്രഹം ,ശ്രീ സുധീഷ് സുധാകർ മെമ്പർഷിപ് കമ്മിറ്റി അംഗങ്ങളായ ശ്രീമതി സോണിയ തോമസ് ,ശ്രീ റോജിഷ് സ്കറിയ, മീഡിയ കമ്മിറ്റി അംഗങ്ങളായ ശ്രീ ദീപക് തോമസ് ,ജിമ്മി കുര്യാക്കോസ് ,വെൽഫയർ കമ്മിറ്റി അംഗമായ ശ്രീമതി ബിന്ദുമോൾ സുഭാഷ് , സ്പോർട്സ് കമ്മിറ്റി അംഗമായ ശ്രീ തംസീത് പാട്ടില്ലത്തു മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
ആരവം 2025” ഓണാഘോഷ പരിപാടി സെപ്റ്റംബർ 26 നു ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടത്തപ്പെടും .
നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്: ആരവം 2025 ഉദ്ഘാടനം








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്