കുവൈത്ത് സിറ്റി : ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്) “റൈസ് 2025” എന്ന പേരിൽ 7,8, 9 ക്ലാസിലെ കുട്ടികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ അറിവും നേതൃപാടവവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വർക്ക്ഷോപ്പ്, കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കലാ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ബാബുജി ബത്തേരിയാണ് നയിച്ചത്. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന RISE 2025-ൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. ശില്പശാലയുടെ ഭാഗമായ എല്ലാവർക്കും ഇൻഫോക്ക് ഭാരവാഹികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രൂപ്പ് ചർച്ചകളിലും വിവിധയിനം മത്സരങ്ങളിലും ആവേശപൂർവ്വം പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ഇൻഫോക്ക് നേതൃത്വ പരിശീലന ശിൽപ്പശാല: RISE 2025





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി