കുവൈറ്റ്, ഒക്ടോബർ 31: ദേശീയ ഐക്യ ദിനവും കേരള പിറവി ദിനവും പ്രമാണിച്ച് പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ARMS4U കുവൈറ്റ് അഞ്ജഫ ബീച്ചിൽ ഒക്ടോബർ 31 വെള്ളിയാഴ്ച ബീച്ച് ക്ലീനിംഗ് ക്യാമ്പെയിൻ സംഘടിപ്പിച്ചു.
രാവിലെ ആറരയ്ക്ക് ആരംഭിച്ച പരിപാടിയിൽ സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും യുവാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. തീരപ്രദേശത്ത് നിന്നുള്ള മാലിന്യങ്ങൾ നീക്കംചെയ്ത് കടൽ തീരവും സമീപ പ്രദേശവും ശുചിയായി പരിപാലിക്കുന്നതിൽ സംഘടനയുടെ സന്നദ്ധ പ്രവർത്തകർ സജീവമായി പങ്കുചേർന്നു.
പങ്കെടുത്തവരോടുള്ള നന്ദി പ്രകടിപ്പിച്ച ARMS4U പ്രതിനിധികൾ, ഇത്തരത്തിലുള്ള കൂട്ടായ്മകൾ പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി വ്യക്തമാക്കി. തുടർന്നും സമൂഹത്തിനും പരിസ്ഥിതിക്കും വേണ്ടി ARMS4U കുവൈറ്റ് ഇത്തരത്തിലുള്ള സമാനമായ പൊതുതാൽപ്പര്യ പ്രവർത്തനങ്ങൾ തുടരുമെന്നും അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി