കുവൈറ്റ് സിറ്റി: ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരം റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി വൻ സുരക്ഷാ പരിശോധന നടത്തി. നിയമം നടപ്പാക്കുകയും പൊതുശാന്തി ഉറപ്പാക്കുകയും ലക്ഷ്യമിട്ട്, ലംഘകരെ പിന്തുടരുന്ന വിഭാഗവും ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
ജനസാന്ദ്ര പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ താമസ നിയമലംഘകരും കുറ്റവാളികളും ഉൾപ്പെടെ 178 പേരെ അറസ്റ്റ് ചെയ്തു.
താമസവും തൊഴിൽ നിയമങ്ങളും ലംഘിക്കുന്നവരെ പിടികൂടാനുള്ള പ്രതിബദ്ധത തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ ഉത്തരവാദിത്തത്തിന് വിധേയരാവുമെന്നും, നിയമം നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്