Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റ് മന്ത്രിസഭയുടെ പ്രതിവാര യോഗം നാളെ ചേരും. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന പ്രവാസികൾക്ക് ഏറെ നിർണായകമാണ് നാളത്തെ മന്ത്രിസഭാ യോഗം. ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയിൽ നിന്നുള്ള യാത്രക്കാർക്കാണ് കുവൈറ്റിലേക്ക് തിരിച്ചുവരാൻ അനുമതി ലഭിച്ചത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ചേരുന്ന പ്രതിവാര യോഗത്തിൽ മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള 6 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വാണിജ്യ വിമാന സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പറയുന്നു. പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ