കുവൈത്ത് : ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ് 1500 വിദേശ ജീവനക്കാരെഒഴിവാക്കുന്നു. സ്വദേശിവത്കരണ ഭാഗമായാണ് നടപടി. കോവിഡ് പ്രതിരോധത്തിനായി വ്യോമ
ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് മറ്റു വിമാനക്കമ്പനികളെ പോലെ കുവൈത്ത് എയർവേസിനെയും
പ്രതിസന്ധിയിലാക്കുന്നുണ്.
മാർച്ച് മുതൽ വാണിജ്യ സർവിസുകൾ നടത്തുന്നില്ല. വിദേശ ജീവനക്കാരെ കുറക്കുന്നതിനുള്ള നടപടിക്ര മങ്ങൾ ആരംഭിച്ചതായാണ് സി.ഇ.ഒ വ്യക്തമാക്കുന്നത്. കുവൈത്തികളെ കൂടാതെ ഗൾഫ് പൗരന്മാർ, കുവൈത്തികളെ വിവാഹം ചെയ്ത വിദേശികൾ എന്നിവരെ ഒഴിവാക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കുവൈത്ത് എയർവേസിന് നടപ്പുവർഷം 314 ശതകോടി ഡോളർ നഷ്ടം കണക്കുകൂട്ടുന്നു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ