കുവൈറ്റ് സിറ്റി :കുവൈറ്റിലെ ഇന്ത്യൻ എംബസി ജൂൺ 23 വ്യാഴാഴ്ച പശ്ചിമ ബംഗാൾ സ്റ്റേറ്റ് ഫെസിലിറ്റേഷൻ ദിനം സംഘടിപ്പിച്ചു.കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജും അദ്ദേഹത്തിന്റെ പത്നിയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു . ബംഗാളി കൾച്ചറൽ സൊസൈറ്റിയുടെ സാംസ്കാരിക പ്രകടനങ്ങൾ, പരമ്പരാഗത ഗാനങ്ങളുടെ ആലാപനം, ബാവുൾ നൃത്തം, സന്താൾ എന്നിവയൊക്കെ പരിപാടിയുടെ മാറ്റ് കൂട്ടി .പരിപാടിയിൽ, പശ്ചിമ ബംഗാളിന്റെ റിസത്തെ കേന്ദ്രീകരിച്ച് ഒരു വീഡിയോ അവതരണവും അതിന്റെ ഡോക്യുമെന്ററിയും ക്ഷണിതാക്കൾക്കായി അവതരിപ്പിച്ചു .


ജൂൺ 21 ന് എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായിരുന്ന കുവൈറ്റിലെ വിവിധ യോഗാ ഇന്സ്ടിട്യൂട്ടികളിലെയും ആയുർവേദ ക്ലിനിക്കുകളിലെയും യോഗാ പരിശീലകർ, കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർ, സന്നദ്ധപ്രവർത്തകർ, അസോസിയേഷൻ നേതാക്കൾ, പ്രതിനിധികൾ എന്നിവരെയും അംബാസഡർ അനുമോദിച്ചു .
എംബസി കഴിഞ്ഞയാഴ്ച നടത്തിയ ഇന്ത്യ വീക്കിലി ഓൺലൈൻ ക്വിസ്- യോഗ വിജയികൾക്കുള്ള സമ്മാനങ്ങളും അംബാസഡർ വിതരണം ചെയ്തു.കുവൈറ്റിലെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തതോടെ ആവേശകരമായ പ്രതികരണത്തിന് ഈ പരിപാടി സാക്ഷ്യം വഹിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ