ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസി മലയാളി ഗ്രൂപ്പ് കൂട്ടായ്മ കുടുംബസംഗമം നടത്തി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന വർണ്ണ ശബളമായ ചടങ്ങിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. കുവൈറ്റ് പ്രവാസി മലയാളി ഗ്രൂപ്പ് അഡ്മിൻ ബിനോയ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രൂപ്പിന്റെ ട്രഷർ സുനീഷ് മാത്യു സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ സാമുഹ്യ പ്രവർത്തകൻ പി .എൻ നായർ ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പിലെ അഡ്മിൻമാർ,മുതിർന്ന അംഗങ്ങൾ ലൈലാത്ത, നസീമ, വീണ, സജിമോൻ, താഹ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും , K.M.S കളരി അക്കാദമിയുടെ കളരിപയറ്റ് പ്രദർശനവും ഉണ്ടായിരുന്നു. പരിപാടിയുടെ അവതരണം ജിൻസി നിർവഹിച്ചപ്പോൾ ഗ്രൂപ്പ് അഡ്മിൻ അനൂപ് ഓലിക്കൽ കൃതജ്ഞത രേഖപ്പെടുത്തി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.