ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :ദൈവ പുത്രന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ്മ പുതുക്കുന്ന ഓശാന പെരുന്നാൾ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.
കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിൽ നടന്ന ദിവ്യബലിയിലും കുരുത്തോല പ്രദക്ഷിണത്തിലും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.