ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കല കുവൈറ്റ് ഫഹാഹീൽ മേഖലയിലെ ഫഹാഹീൽ യൂണിറ്റുകൾ സംയുക്തമായി ചേർന്നുകൊണ്ട് – ഫാപ്പി 2024 എന്ന പേരിൽ പിക്നിക്ക് സംഘടിപ്പിച്ചു.
യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ
കുട്ടികൾക്കും മുതിർന്നവർക്കും വിവിധ ഇനം മത്സരങ്ങൾ വടംവലി തുടങ്ങിയ വിനോദങ്ങൾ കാഴ്ചക്കാർക്ക് ആവേശമായി.
കൂടാതെ നാട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പോളിങ്ങ് ബൂത്ത് സജ്ജീകരിച്ചുകൊണ്ട് വെട്ടെടുപ്പ് സംഘടിപ്പിച്ചത് ആകർഷകമായി.
ഫഹാഹീൽ യൂണിറ്റ് ജോയിന്റ് കൺവീനർ ഉണ്ണികൃഷന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബിജോയ് ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് അനുപ് മങ്ങാട്ട് മേഖല സെക്രട്ടറി തോമസ് ശെൽവൻ, മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫഹാഹീൽ വെസ്റ്റ് എക്സിക്യൂട്ടീവ് അംഗം അനീഷ്കാരാട്ട് സ്വാഗതം ആശംസിച്ച പിക്നിക്കിന് പ്രോഗ്രാം ജനറൽ കൺവീനർ ജയകുമാർസഹദേവൻ നന്ദി രേഖപ്പെടുത്തി.കുവൈറ്റിലെ പ്രവാസി കുടുംബങ്ങൾക്കും അതുപോലെ ക്യാമ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും മാനസിക ഉല്ലാസത്തിനും വിനോദത്തിനും ഇടമൊരുക്കിയ പിക്നിക്കിൽ 250-ൽ അധികം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.