ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) വനിതാവേദി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാവേദി അംഗങ്ങൾക്കായി ലേഡീസ് ഡേ ഔട്ട് എന്ന പേരിൽ റൗദ പാർക്ക് കുവൈറ്റ് മ്യൂസിയം എന്നിവിടങ്ങളിലേക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.
വനിതവേദി ചെയർപേഴ്സൺ ഷംനാ വിനോജിന്റെ അധ്യക്ഷതയിൽ ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഉദ്ഘാടനം ചെയ്തു.
ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് വൈസ് പ്രസിഡണ്ട് മാരായ എൽദോ ബാബു, ദിലീപ് കുമാർ, ആർട്സ് സെക്രട്ടറി വിനോജ് കുമാർ വനിതാവേദി ട്രഷറർ ശില്പ വിപിൻ ജോയിന്റ് കൺവീനർ സ്മിഗിന ലിജീഷ് വൈസ് ചെയർപേഴ്സൺ ശ്രീഷ ദയാനന്ദൻ, ജോയിന്റ് ട്രഷറർ ഷിജി സനത്, ഫോക്ക് വനിതാവേദി സ്ഥാപക അംഗമായ പ്യാരി ഓമനക്കുട്ടൻ, മുൻചെയർപേഴ്സൺമാരായ ബിന്ദു രാജീവ്, ബിന്ദു രാധാകൃഷ്ണൻ, ലീന സാബു, സജിജ മഹേഷ്, മുൻകാല വനിതാവേദി എക്സിക്യൂട്ടീവ് ആയ രൂപ അനിൽ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ അഖില ഷാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ വൃന്ദ ജിതേഷ് നന്ദിയും പറഞ്ഞു. മൂന്ന് സോണലുകളുമായി നൂറോളം വനിതാവേദി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
വൈകുന്നേരം വരെ നീണ്ടുനിന്ന പരിപാടികൾക്ക് വനിതാവേദി ഭാരവാഹികൾ നേതൃത്വം നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.