Times of Kuwait
കുവൈത്ത് സിറ്റി :നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് പ്രവാസികൾ കുവൈറ്റിലേക്ക് മടങ്ങി തുടങ്ങി . കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ഒരു വർഷത്തോളമായി തുടരുന്ന വിദേശികളുടെ പ്രവേശന വിലക്കിന്
ഇന്ന് ആണ് അവസാനമായത്.
തുർക്കിയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് രാവിലെ 2:45 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. യാത്രക്കാരിൽ ഭൂരിഭാഗവും ഒരു വർഷത്തോളമായി നാട്ടിൽ കുടുങ്ങിയ വിദേശികളായിരുന്നു .ഇന്ന് എത്തിയവരിൽ ഭൂരിഭാഗം പേരും ലെബനൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടാണ് ഇവരെത്തിയത് . രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് 72 മണിക്കൂർ സാധുതയുള്ള കൊവിഡ് നഗറ്റീവ് പി സി ആർ ആർ സർട്ടിഫിക്കറ്റും ഉള്ളവർക്കാണ് പ്രവേശനാനുമതി.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി