Times of Kuwait
കുവൈത്ത് സിറ്റി : കുവൈത്തിൽ യാത്രക്ക് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുടെ റിസർവേഷൻ റദ്ദാക്കുന്ന വിമാന കമ്പനികൾക്കെതിരെ നിയമ നടപടിയുണ്ടാകും.
വിമാന കമ്പനികൾ അമിത ബുക്കിങ് സ്വീകരിക്കുകയും പിന്നീട് ചില യാത്രക്കാരുടെ റിസർവ് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് എയർ ട്രാൻസ്പോർട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രാജി അറിയിച്ചു.
യാത്രക്കാരുടെ ടിക്കറ്റ് റിസർവേഷൻ റദ്ധാക്കുന്നത് എയർ ട്രാൻസ്പോർട് നിർദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.പരാതിക്കാരായ യാത്രക്കാർ യാത്രാ ടിക്കറ്റ് പണമടച്ച രസീത്, പാസ്പോർട്ട് തുടങ്ങിയ രേഖകൾ സഹിതം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ പരാതി സമർപ്പിക്കണമെന്നും, അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ