കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ പറ്റിച്ച് പണം തട്ടിയ ശേഷം ഈജിപ്ഷ്യൻ സ്വദേശി രാജ്യം വിട്ടു. ഒൻപത് ഐഫോണുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോണുകൾ നൽകിയാണ് ഇയാൾ കടന്നുകളഞ്ഞത്. 1,600 കുവൈറ്റ് ദിനാറാണ് (ഏകദേശം 4.4 ലക്ഷം രൂപ) ഇയാൾ തട്ടിയെടുത്തത്.
യഥാർത്ഥ ഐഫോണുകളുടേതിന് സമാനമായ ബോക്സുകളിലാക്കിയാണ് ഫോണുകൾ കൈമാറിയത്. വിശ്വാസം തോന്നിപ്പിക്കാനായി പെട്ടികൾ സീൽ ചെയ്ത നിലയിലായിരുന്നു. എന്നാൽ പ്രതി പോയതിന് ശേഷം പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഐഫോണിന്റെ മാതൃകയിലുള്ള വ്യാജ ഫോണുകളാണെന്ന് (Dummy Phones) ഇരയായ ഇന്ത്യക്കാരൻ തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ ഇയാൾ പോലീസിൽ പരാതി നൽകിയെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതി ഇതിനോടകം തന്നെ വിമാനമാർഗ്ഗം കുവൈറ്റിൽ നിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തി. തട്ടിപ്പിന് ഇരയായ വ്യക്തി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ അപരിചിതരിൽ നിന്ന് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും അംഗീകൃത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ അധികൃതർ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. പ്രതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്