കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്, 24-ാം വാർഷികം വിപുലമായ ഓഫറുകളോടെ ആഘോഷിക്കുന്നു. മെയ് 28-ന് ആരംഭിച്ച ഈ ആഘോഷം, കുവൈറ്റിലെ എല്ലാ ലുലു ശാഖകളിലും വമ്പൻ വിലക്കുറവുകൾ ലഭ്യമാണ് .
50% വരെ ഡിസ്ക്കൗണ്ട്: ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ആരോഗ്യ-സൗന്ദര്യ ഉൽപ്പന്നങ്ങൾ, മൊബൈൽ, ഗാഡ്ജറ്റുകൾ എന്നിവയിൽ 50% വരെ വിലക്കുറവ്.
24 പ്രത്യേക ഡീലുകൾ: ഓരോ ദിവസവും 24 പ്രത്യേക ഉൽപ്പന്നങ്ങളിൽ അത്യന്തം ആകർഷകമായ ഓഫറുകൾ.
ഫിഷ് ഫെസ്റ്റയും മീറ്റ് ഫെസ്റ്റയും: മത്സ്യവും മാംസം പ്രിയർക്കായി പ്രത്യേക ഓഫറുകൾ.
ഫുട്വെയർ ഓഫറുകൾ: പ്രമുഖ ബ്രാൻഡുകളിൽ 50% മുതൽ 60% വരെ ഡിസ്ക്കൗണ്ട്.
വസ്ത്രങ്ങളിൽ 10 ദിനാർ ചെലവഴിച്ചാൽ 50% ഡിസ്ക്കൗണ്ട്.
70% വരെ വിലക്കുറവ്: ഇലക്ട്രോണിക്സ്, ഐടി ആക്സസറീസ്, ഹോം അപ്ലയൻസസ്, ഗൃഹോപകരണങ്ങൾ, ലഗേജ്, കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ ബാഗുകൾ, കണ്ണടകൾ എന്നിവയിൽ വലിയ ഓഫറുകൾ.
ലുലു മാനേജ്മെന്റ്, കഴിഞ്ഞ 24 വർഷങ്ങളായി ഉപഭോക്താക്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. “ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ വാർഷികം, അവരുടെ വിശ്വാസത്തിനുള്ള ഞങ്ങളുടെ ആദരവാണ്,” ലുലു മാനേജ്മെന്റ് അറിയിച്ചു.
ഈ വമ്പൻ ഓഫറുകൾ, കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും പരിമിതകാലത്തേക്ക് ലഭ്യമാണ്.
More Stories
കുവൈറ്റ് ദേശീയ പതാകയുടെ ഉപയോഗവും പ്രദർശനവും സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു .
സ്വദേശികൾക്കും പ്രവാസികൾക്കും വലിയപെരുന്നാൾ ആശംസകൾ നേർന്ന് കുവൈറ്റ് അമീർ
താമസ / തൊഴിൽ വിസ സംബന്ധിച്ച പരാതികളും വിവരങ്ങളും സ്വീകരിക്കുന്നതിനായി 24/7 ഹോട്ട്ലൈൻ സേവനം ആരംഭിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം