മലയാളികൾ ഇത്തവണ ഐപിഎലിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ്. ഐപിഎലിൽ ആദ്യം വന്നതുപോലെയല്ല; കൂടുതൽ മത്സരപരിചയവും അതിലേറെ ആത്മവിശ്വാസവുമായാണ് രണ്ടാം എൻട്രി. ആക്രമണ ക്രിക്കറ്റിന്റെ ഈ ‘വിഷ്ണു രൂപം’ ഐപിഎലിലെ രണ്ടാം വരവിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു കരുതുന്നവർ ഏറെയാണ്. സ്പിന്നിനെയും പേസിനെയും നിർഭയം മനോഹരമായ ഷോട്ടുകളുടെ കെട്ടുകാഴ്ചകളോടെ ബൗണ്ടറി കടത്തുന്ന വിഷ്ണു ഡൽഹി ക്യാപിറ്റൽസിനായാണ് ഇത്തവണ ബാറ്റെടുക്കുക.
ഡൽഹിക്കായി വിക്കറ്റ് കാക്കാൻ പന്തുണ്ട്; രണ്ടാമനായി മലയാളികളുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ്.

More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു