ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് അന്തരിച്ചു.75വയസ്സായിരുന്നു.മാസങ്ങളായി അസുഖബാധിതനായി കിടക്കുകയായിരുന്ന ശൈഖ് ഹംദാെൻറ മരണവാർത്ത ശൈഖ് മുഹമ്മദ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.
.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സഹോദരനാണ്..1971ൽ യു.എ.ഇയുടെ ആദ്യ കാബിനറ്റ് നിലവിൽ വന്നത് മുതൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ശൈഖ് ഹംദാൻ, രാജ്യത്തിെൻറ സാമ്പത്തിക നയരൂപീകരണത്തിലും വികസനമുന്നേറ്റത്തിലും അനിഷേധ്യമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ദുബൈ മുനിസിപ്പാലിറ്റി, ആൽ മക്തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ് നാചുറൽ ഗ്യാസ് കമ്പനി, ദുബൈ വേൾഡ് ട്രേഡ് സെൻറർ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്നനിലയിലും ശൈഖ് ഹംദാൻ വലിയ സംഭാവന നൽകിയിട്ടുണ്ട്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ