Times of Kuwait
റിയാദ്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട കര, നാവിക, വ്യോമ അതിര്‍ത്തികള്‍ സൗദി അറേബ്യ ഇന്ന് തുറന്നു. ഞായറാഴ്ച രാവിലെ 11 മുതലാണ് വിലക്ക് നീങ്ങിയത്.
എന്നാല്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. യുകെ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന സന്ദര്‍ശകര്‍ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷം മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കു. അതേസമയം, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വരവോടെ ഡിസംബര്‍ 20 മുതലാണ് സൗദി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിട്ടത്.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ