Times of Kuwait
കുവൈത്ത് സിറ്റി : കുവൈറ്റിലെ ഇന്ത്യക്കാർക്ക് സൗജന്യ നിയമ സഹായം ഒരുക്കി ഇന്ത്യൻ എംബസി. നിയമ സേവനം ആവശ്യമുള്ളവർക്ക് സഹായം നൽകുവാനായി 5 നിയമ വിദഗ്ധരുടെ സേവനമാണ് ലഭ്യമാവുക. ഇന്ന് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെ ആണ് എംബസി അറിയിപ്പ് നൽകിയത്.
അഡ്വ: ബെന്നി തോമസ്(66907769), അഡ്വ : ദീപ അഗസ്റ്റിൻ(69031902) , അഡ്വ : ഹജീർ നൈനാൻ കോയ(50660640), അഡ്വ : ജോസഫ് വിൽഫ്രഡ്(51415344), അഡ്വ: നസാരി അബ്ദുറഹ്മാൻ(51776951) എന്നിവരാണ് സൗജന്യ നിയമ സഹായം നൽകുന്നത്. നിയമ സഹായം ആവശ്യമുള്ള കുവൈറ്റിലെ ഇന്ത്യക്കാർക്ക് മേൽപ്പറഞ്ഞ വിദഗ്ധരെ ബന്ധപ്പെടാവുന്നതാണെന്നും നിയമ സേവനങ്ങൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ