കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിൽ നിയമലംഘനത്തിന് പിടിയിലായവരുടെ എണ്ണത്തിൽ വൻ കുറവ്.രാജ്യത്ത് ഇഖാമ നിയമലംഘനത്തിന് ഈ വർഷം 3953 പ്രവാസികൾ അറസ്റ്റിലായെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ അവസാനം വരെയുള്ള കണക്ക് പ്രകാരം ഇഖാമ നിയമലംഘനത്തിന് പിടിയിലായവർ ഭൂരിഭാഗവും ഗാർഹികത്തൊഴിലാളികളാണ്.
സ്പോൺസർ മാറി ജോലിചെയ്തതിനാണ് 2617 സ്വകാര്യ തൊഴിൽ വിസക്കാരെ പിടികൂടിയതെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയുടെ പരിശോധനയിലാണ് ഇഖാമ നിയമം ലംഘിച്ചവർ പിടിയിലായത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 321 റൗണ്ട് പരിശോധനകളാണ് നടന്നത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം പിടിയിലായവരുടെ എണ്ണം കുറവാണെന്നാണ് അധികൃതർ പറയുന്നത്. മുൻവർഷങ്ങളിൽ 30,000ത്തിന് മുകളിൽ ആളുകളെ പിടികൂടിയിരുന്നു. അനധികൃത താമസക്കാരെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ