October 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അമീറിന്റെ ദേഹവിയോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ കുവൈറ്റ് എംബസിയിൽ എത്തി അനുശോചനം രേഖപ്പെടുത്തി

Times of Kuwait

ന്യൂഡൽഹി : കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹി ന്റെ ദേഹവിയോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ന്യൂഡൽഹിയിലെ കുവൈറ്റ് എംബസിയിൽ എത്തിയാണ് അദ്ദേഹം അനുശോചന കുറിപ്പ് രേഖപ്പെടുത്തിയത്.
“അന്തരിച്ച അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹമ്മദ് അൽ-ജാബർ അൽ സബാഹിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ക്രാന്തദർശിയായ അദ്ദേഹം ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ എക്കാലവും വില മതിക്കപ്പെടു”മെന്ന് എംബസിയിലെ അനുശോചന പുസ്തകത്തിൽ അദ്ദേഹം കുറിച്ചു .

You may have missed

error: Content is protected !!