Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ
അൽ സബാഹിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഇന്ന് ഉച്ചയ്ക്ക് അമേരിക്കയിൽ നിന്ന് കുവൈറ്റ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ ആണ് അമീറിന്റെ ഭൗതിക ശരീരം കുവൈറ്റിലെത്തിച്ചത്.
വിമാനത്താവളത്തിൽ നിന്ന്
ഭൗതിക ശരീരം നേരെ ജുനൂബ് സുറയിലെ സാദിഖ് പ്രദേശത്തുള്ള മസ്ജിദ് അൽ ബിലാൽ അൽ റബീഹിലേക്ക്
കൊണ്ടുപോയി. അവിടെ മയ്യത്ത് നിസ്കാരം പൂർത്തിയാക്കിയ
ശേഷം മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിലേക്ക്
കൊണ്ടുപോകുകയായിരുന്നു. തുടർന്ന് സുലൈബിക്കാത്ത്
ഖബർസ്ഥാനിയിൽ വച്ച് കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.
നിലവിൽ അമീറായി അധികാരമേറ്റ ഷെയ്‌ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ്, പ്രധാനമന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, അമീറിന്റെ മൂത്ത പുത്രനും പ്രതിരോധമന്ത്രിയുമായ ഷേഖ് നാസർ അൽ സബാഹ് അൽ
അഹ്മദ്, നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, മറ്റു പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ