October 12, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ആലപ്പുഴ പത്തിയൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലയിലെ കായംകുളം പത്തിയൂർ സ്വദേശിയായ അപ്പുക്കുട്ടൻ നാണു (69) കുവൈത്തിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തിലെ അമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമടഞ്ഞത്. കുവൈത്തിലെ പ്രമുഖ സ്ഥാപനമായ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: സുഗതകുമാരി. മകൾ: അർച്ചന. മരുമകൻ: നന്ദു കുമാരൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചു വരുന്നത്. നടപട പൂർത്തിയായ ശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 6.00 മണിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

error: Content is protected !!