കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിക്കുന്ന ‘ഓണപ്പെരുമ 2026’ ഓണാഘോഷ പരിപാടിയുടെ ഫ്ലയർ പ്രകാശനവും ഫുഡ് കൂപ്പൺ ഉദ്ഘാടനവും നടന്നു. സംഘടനയുടെ ചെയർമാൻ രാജീവ് നടുവിലുമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജേക്കബ് ചണ്ണപ്പേട്ട, പ്രോഗ്രാം കൺവീനർ ജെയിംസ് വി. കൊട്ടാരത്തിന് ഫ്ലയർ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ ആദ്യത്തെ ഫുഡ് കൂപ്പൺ ചെയർമാൻ രാജീവ് നടുവിലുമുറി സാറാമ്മ ജോൺസണ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
സംഘടനയുടെ ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ മീഡിയ കൺവീനർ മധു മാഹി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ജെയിംസ് വി. കൊട്ടാരം, ബിജു അലക്സാണ്ടർ, സാറാമ്മ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
വരുന്ന ഒക്ടോബർ 9 വെള്ളിയാഴ്ച ഖൈത്താനിലെ രാജ്ധാനി പാലസ് റെസ്റ്റോറന്റിൽ വെച്ചാണ് ‘ഓണപ്പെരുമ 2026’ ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.





More Stories
തൃശൂർ സ്വദേശിയായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
വ്യോമയാന സഹകരണം ശക്തമാക്കാൻ കുവൈറ്റ് എയർവേയ്സും എമിറേറ്റ്സും: കോഡ്ഷെയർ പങ്കാളിത്തം വിപുലീകരിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
മരുന്നുകുപ്പികളിൽ ലഹരിമരുന്ന് : മൂന്ന് യാത്രക്കാർ പിടിയിൽ; അപരിചിതർ നൽകുന്ന പാർസലുകളിൽ ജാഗ്രത വേണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം