കുവൈറ്റ് സിറ്റി: റോഡിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച വ്യക്തിയെ കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനം സുരക്ഷാ വിഭാഗം പിടിച്ചെടുത്ത് സ്ക്രാപ്പ് ചെയ്ത് തകർത്തു. പൊതുറോഡിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.
തീവ്രമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ സുരക്ഷാസേന ഇയാളെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി. തുടർന്ന് പിടിച്ചെടുത്ത വാഹനം പൊളിക്കൽ കേന്ദ്രത്തിലെത്തിച്ച് പൂർണ്ണമായി തകർക്കുകയായിരുന്നു.
റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലുള്ള നിയമലംഘനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ തടവുശിക്ഷ, കനത്ത പിഴ, വാഹനം കണ്ടുകെട്ടി നശിപ്പിക്കൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ