കുവൈറ്റ് സിറ്റി: കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഓഗസ്റ്റ് 30-ന് ഷുവൈഖിലെ ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ മുട്ടുംതല അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ജസീല (ബേക്കൽ ഖിദർ). മക്കൾ: ഹൻഫ, ഹാഷിർ, ഹയ, ഹസീം. സഹോദരങ്ങൾ: മിസരിയ, സമീറ.
മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കുവൈറ്റ് കെ എം സി സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഹാരിസ് മുട്ടുംതലയുടെ അകാല വിയോഗത്തിൽ കുവൈറ്റ് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“