August 29, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ജാബ്‌രിയക്ക് സമീപം കിംഗ് ഫഹദ് റോഡിൽ [ റോഡ് 40 ] സെപ്റ്റംബർ 13 വരെ ഗതാഗത നിയന്ത്രണം

കുവൈറ്റ് സിറ്റി: ജാബ്‌രിയ മേഖലയ്ക്ക് എതിർവശത്തുള്ള കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ [ റോഡ് 40 ] ശനിയാഴ്ച മുതൽ സെപ്റ്റംബർ 13 ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന ദിശയിലെ സ്ലോ, മിഡിൽ ലെയ്‌നുകളാണ് റോഡ് പരിപാലനത്തിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിടുന്നത്.

നിയന്ത്രണങ്ങളുടെ ഭാഗമായി ഇതേ ദിശയിൽ ഫോർത്ത് റിംഗ് റോഡിലേക്ക് പ്രവേശിക്കുന്ന സൈഡ് എക്‌സിറ്റും ഈ ദിവസങ്ങളിൽ പൂർണമായും അടച്ചിടും. പ്രധാന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടി.

ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും ട്രാഫിക് സിഗ്നലുകളും പോലീസിന്റെ നിർദേശങ്ങളും കൃത്യമായി പാലിക്കുകയും വേണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജോലി സമയങ്ങളിലെ

error: Content is protected !!