കുവൈറ്റ് സിറ്റി: കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനെ തുടർന്നും 287 വ്യക്തികളുടെ താമസ മേൽവിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ (PACI) അറിയിച്ചു. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിലാണ്’ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മേൽവിലാസം റദ്ദാക്കപ്പെട്ടവർ പ്രഖ്യാപനം വന്ന് 30 ദിവസത്തിനകം പുതിയ താമസ മേൽവിലാസം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ഇതിനായി വ്യക്തികൾ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് പി.എ.സി.ഐ ഓഫിസിലെത്തുകയോ ‘സഹെൽ’ (Sahel) ആപ്ലിക്കേഷൻ വഴി ഓൺലൈനായി അപേക്ഷിക്കുകയോ വേണം. 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പുതിയ മേൽവിലാസം രജിസ്റ്റർ ചെയ്യാത്തവർക്ക് 100 കുവൈറ്റി ദീനാർ വരെ പിഴ ചുമത്തുന്നതാണ്.
കൂടാതെ, കെട്ടിട ഉടമകൾക്ക് തങ്ങളുടെ വസ്തുവകകളിൽ നിന്ന് താമസക്കാരുടെ മേൽവിലാസം നീക്കം ചെയ്യുന്നതിനായി സഹെൽ ആപ്പിൽ ‘റിമൂവൽ ഓഫ് അഡ്രസ്’ (Removal of Address) എന്ന പുതിയ സേവനവും പി.എ.സി.ഐ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വസ്തു ഉടമകൾക്ക് ആവശ്യമായ രേഖകൾ ചേർത്ത് അപേക്ഷ നൽകാനും അതിന്റെ പുരോഗതി നിരീക്ഷിക്കാനും സാധിക്കും.





More Stories
കുവൈറ്റിൽ വാഹനം ഓഫാക്കാതെ റോഡരികിൽ നിർത്തി ഗ്രോസറിയിൽ കയറിയ ഏഷ്യൻ പ്രവാസിയുടെ കാർ മോഷണം പോയി
കുവൈറ്റ് ഫർവാനിയയിലെ ഭക്ഷ്യ ഗോഡൗണുകളിൽ പരിശോധന : 173 കിലോഗ്രാം കേടായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു ; 5 സ്ഥാപനങ്ങൾക്കെതിരെ കേസ്
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി : 5,000 ദീനാർ പിഴയും , സ്ഥാപനം അടച്ചുപൂട്ടലും ; മുന്നറിയിപ്പുമായി കുവൈറ്റ് മുൻസിപ്പാലിറ്റി