August 11, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ഫർവാനിയയിലെ ഭക്ഷ്യ ഗോഡൗണുകളിൽ പരിശോധന : 173 കിലോഗ്രാം കേടായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു ; 5 സ്ഥാപനങ്ങൾക്കെതിരെ കേസ്

കുവൈറ്റ് സിറ്റി: രാജ്യത്തെ ഭക്ഷ്യ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫർവാനിയ ഗവർണറേറ്റിലെ ഭക്ഷ്യ സംഭരണശാലകളിൽ (ഗോഡൗണുകൾ) പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മിന്നൽ പരിശോധന നടത്തി. അതോറിറ്റിയുടെ റെഗുലേറ്ററി പ്ലാനിന്റെ ഭാഗമായാണ് ഈ ഫീൽഡ് പരിശോധന സംഘടിപ്പിച്ചത്.

പരിശോധനയിൽ ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമലംഘന റിപ്പോർട്ട് തയ്യാറാക്കി. ഇതിനുപുറമെ, മനുഷ്യ ഉപഭോഗത്തിന് തികച്ചും അയോഗ്യമെന്ന് കണ്ടെത്തിയ 173 കിലോഗ്രാം കേടായ ഭക്ഷ്യവസ്തുക്കൾ നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് നശിപ്പിച്ചു.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ഇത്തരം പരിശോധനാ കാമ്പെയ്‌നുകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമങ്ങൾ കാറ്റിൽപ്പറത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

error: Content is protected !!