കൊല്ലം: അവധിക്കായി കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ചു. കിളികൊല്ലൂർ സൗഹാർദ നഗർ-31, ലിജു ഭവനിൽ സജി തോമസിന്റെയും ലാലി സജിയുടെയും മകൻ ലിജു സജി (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30ഓടെ കൊല്ലം–തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ പാലക്കടവ് ജങ്ഷന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലിജുവിനെ ഉടൻ കൊല്ലത്തെ സഹകരണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ടു വർഷമായി കുവൈത്തിലെ അലി അൽഗാനിം ആൻഡ് സൺസ് ഓട്ടോമൊബൈൽ കമ്പനിയുടെ സ്പെയർ പാർട്സ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്ന ലിജു രണ്ടാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്.





More Stories
അൽ മുസൈനി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ സാദ് അൽ അബ്ദുള്ളയിൽ പ്രവർത്തനം ആരംഭിച്ചു
വാഹനങ്ങളുടെ നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾക്ക് പകരം പുതിയവ ലഭിക്കുന്നതിനായി ഇനി ‘സഹൽ’ ആപ്പ് വഴി അപേക്ഷിക്കാം: പുതിയ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഗതാഗത വകുപ്പ്
കുവൈറ്റ് അൽ-മുത്ലാ സിറ്റിയിലെ ഷോപ്പിംഗ് മാളിനുള്ളിൽ ഉയരത്തിൽ നിന്നും വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്