കുവൈറ്റ് സിറ്റി: അൽ-മുത്‌ലാ സിറ്റിയിലെ ഷോപ്പിംഗ് മാളിനുള്ളിൽ ഉയരത്തിൽ നിന്നും വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഉടൻ തന്നെ അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ സുരക്ഷാ കേന്ദ്രത്തിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവത്തിൽ കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചത്.
അപകടം സംഭവിച്ച പശ്ചാത്തലവും അതിന്റെ യഥാർത്ഥ കാരണവും കണ്ടെത്താനായി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.





More Stories
കുവൈറ്റിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു
കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ നടന്ന ശക്തമായ സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 89 പേർ പിടിയിൽ ; 25,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി
പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ പത്താം വാർഷികം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു