കുവൈറ്റ് : സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 എന്ന പേരിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ഓണസദ്യയുടെ കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണപ്പുലരി ജനറൽ കൺവീനർ റോബിൻ ഡാനിയേൽ മാത്യുവിൽ നിന്ന് ഏറ്റുവാങ്ങി പഴയപള്ളി വികാരി റവ.ഫാ. കെ. ഐ. വർഗ്ഗീസും, റവ.ഫാ ജോമോൻ ചെറിയാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ആദ്യവില്പനയുടെ ഉദ്ഘാടനം ഫുഡ് കൂപ്പൺ കൺവീനർ ബിജു കെ. സി ഇടവക ട്രസ്റ്റീ റോയി വർഗ്ഗീസിന് നല്കി നിർവഹിച്ചു.
സെൻ്റ് പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക ആക്ടിംഗ് സെക്രട്ടറി മനോജ് സി തങ്കച്ചൻ, മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം പോൾ വർഗ്ഗീസ് പഴപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിബിൻ കുറ്റികണ്ടത്തിൽ, സെക്രട്ടറി ജിഞ്ചു വർഗ്ഗീസ് ജേക്കബ്, ട്രഷറർ റോണി ജോൺ, ജോയിന്റ് സെക്രട്ടറിമാരായ അനിത മേരി തോമസ്, റോഷൻ സാം മാത്യു തിരുവോണപ്പുലരി കൺവീനർമാർ, കോ- കൺവീനർമാർ, കമ്മറ്റി അംഗങ്ങൾ യുവജനപ്രസ്ഥാനം മാനേജിങ് കമ്മറ്റി കോർഡിനേറ്റർ ഡിമിലോ തോമസ് എന്നിവർ സന്നിധരായിരുന്നു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല