July 3, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അവിസ്മരണീയ നിമിഷങ്ങളുമായി ഫോക്ക് ഫാഹഹീൽ സോണൽ ‘മൂവന്തി Vibes 2K26’ കുടുംബസംഗമം

കുവൈത്ത് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫാഹഹീൽ സോണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മൂവന്തി Vibes 2K26’ കുടുംബസംഗമം ആവേശത്തോടെയും വൻ ജനപങ്കാളിത്തത്തോടെയും നടന്നു. മംഗഫിലെ അൽ-നജാത്ത് സ്കൂളിൽ നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

ഫോക്ക് വൈസ് പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വനിതാവേദി കോർഡിനേറ്റർ ദീന ജിതിൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി. ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ട്രഷറർ സൂരജ് കെ.വി., വൈസ് പ്രസിഡന്റുമാരായ പ്രനീഷ് കെ.പി., രാഹുൽ ഗൗതമൻ, വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, ബാലവേദി സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിനീഷ് സി.ബി. നന്ദി രേഖപ്പെടുത്തി.

പരിപാടിയുടെ പ്രധാന ആകർഷണമായി ഫാഹഹീൽ സോണലിലെ 50-ലധികം ഫോക്ക് കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ രാജീവ് ദേവനന്ദനം സംവിധാനം ചെയ്ത ‘പ്രയാണം’ എന്ന സിനിമാറ്റിക് ഡ്രാമ അരങ്ങേറി. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയ അവതരണം കുടുംബസംഗമത്തിന് ശ്രദ്ധേയമായ മികവ് പകർന്നു. വിവിധ കലാപരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി.

കലാസദൻ കുവൈറ്റ് അവതരിപ്പിച്ച നാടൻപാട്ടും സദസിന്റെ കൈയടി നേടി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തവും കലാപരിപാടികളുടെ വൈവിധ്യവും കൊണ്ട് ‘മൂവന്തി Vibes 2K26’ ശ്രദ്ധേയമായ കുടുംബസംഗമമായി.

error: Content is protected !!