കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വാർത്ത ആവേശത്തോടെ ഏറ്റെടുത്ത് ഇൻകാസ് കുവൈറ്റ്. കുവൈറ്റിൽ ഒത്തുചേർന്ന പ്രവർത്തകർ ത്രിവർണ്ണ പതാകയുടെ മാതൃകയിലുള്ള കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷം വി.ഡി. സതീശൻ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഈ ചരിത്ര വിജയത്തിന് അടിത്തറയെന്ന് യോഗം വിലയിരുത്തി. നിയുക്ത മുഖ്യമന്ത്രിക്ക് ഇൻകാസ് കുവൈറ്റ് പൂർണ്ണ പിന്തുണയും ആശംസകളും നേർന്നു.
രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് പള്ളിക്കൽ, മധു മാഹി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനും മൂട്ടിൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും, ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി. കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.





More Stories
ഗാർഹിക ഡ്രൈവർ വിസകൾ ഇനി മുതൽ സഹൽ ആപ്പിലൂടെ ഓൺലൈനായി ലഭ്യമാകും ; പുതിയ സേവനം ആരംഭിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
നിയമലംഘനം : രണ്ട് ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ; ഒരു ഫാർമസിക്ക് ആറുമാസം സസ്പെൻഷൻ
നിയമവിരുദ്ധമായി ടാക്സി സർവീസ്; കുവൈറ്റിൽ നാല് പ്രവാസികൾ പിടിയിൽ