May 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് അമീരി ദിവാൻ കാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

കുവൈത്തിനോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അംബാസഡർ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും നയതന്ത്ര ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കാണുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി. പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ അടിയന്തര പ്രാധാന്യം അംബാസഡർ ചൂണ്ടിക്കാട്ടി.

അമീരി ദിവാൻ കാര്യ മന്ത്രി ക്യൂബൻ അംബാസഡർ അലൈൻ പെരസ് ടോറസ്, ചൈനീസ് അംബാസഡർ യാങ് സിന്ന എന്നിവരുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. വികസന, സാമ്പത്തിക മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തവും സുപ്രധാന പദ്ധതികളിലെ സഹകരണവും ഈ കൂടിക്കാഴ്ചകളിൽ അവലോകനം ചെയ്തു. കുവൈത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന തരത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കാനുള്ള വഴികളും ചർച്ചയായി.

error: Content is protected !!