കുവൈറ്റ്സിറ്റി: രാജ്യത്ത് വെബ്സൈറ്റുകളോ ഓൺലൈൻ ഉള്ളടക്കങ്ങളോ ബ്ലോക്ക് ചെയ്യാനോ അല്ലെങ്കിൽ നിലവിലുള്ള നിരോധനം നീക്കാനോ ഉള്ള അപേക്ഷകൾ നേരിട്ട് സമർപ്പിക്കാൻ ഇനി പൊതുജനങ്ങൾക്ക് അവസരം. കുവൈത്ത് വാർത്താവിനിമയ വിവരസാങ്കേതിക നിയന്ത്രണ അതോറിറ്റി (CITRA) ആണ് തങ്ങളുടെ വെബ്സൈറ്റിലൂടെ ഇതിനായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ചത്.
പൊതുതാൽപ്പര്യത്തിനോ സുരക്ഷയ്ക്കോ വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും, അനാവശ്യമായി നിരോധിക്കപ്പെട്ട സൈറ്റുകളുടെ നിരോധനം നീക്കാനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സംവിധാനത്തിലൂടെ അപേക്ഷ നൽകാം. സിട്രയുടെ ഔദ്യോഗിക വെബ്സൈറ്റിലെ പ്രത്യേക പോർട്ടൽ വഴി കൃത്യമായ കാരണങ്ങൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും സംസ്കാരത്തിനും അനുസൃതമായി ഇന്റർനെറ്റ് സേവനങ്ങൾ ക്രമീകരിക്കുന്നതിനുമാണ് ഈ നീക്കം. ലഭിക്കുന്ന അപേക്ഷകളിൽ അതോറിറ്റി വിശദമായ പരിശോധന നടത്തുകയും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും. ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു