കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതുതായി അനുവദിക്കുന്ന വിവിധ തരം എൻട്രി വിസകൾക്ക് (Entry Visas) ഇനി മുതൽ കാലാവധി നീട്ടി നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിസ ലഭിച്ച ശേഷം രാജ്യത്തിന് പുറത്ത് കഴിയുന്നവർ വിസയുടെ കാലാവധിക്കുള്ളിൽ തന്നെ കുവൈത്തിലേക്ക് പ്രവേശിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യത്ത് എത്തിയില്ലെങ്കിൽ വിസ സ്വയം റദ്ദാകുമെന്നും അധികൃതർ അറിയിച്ചു.
വിസിറ്റ് വിസകൾ, തൊഴിൽ വിസകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പുതിയ എൻട്രി വിസകൾക്കും ഈ നിയമം ബാധകമാണ്. സാധാരണയായി ഒരു വിസ അനുവദിച്ചാൽ മൂന്ന് മാസത്തെ (90 ദിവസം) കാലാവധിയാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ ലഭിക്കുന്നത്. ഈ കാലയളവിനുള്ളിൽ വിസ ഉടമ കുവൈത്തിൽ എത്തിയിരിക്കണം. യാത്ര വൈകുന്നത് മൂലമോ മറ്റേതെങ്കിലും കാരണത്താലോ രാജ്യത്തിന് പുറത്തുവെച്ച് വിസയുടെ കാലാവധി അവസാനിച്ചാൽ, അത് പിന്നീട് പുതുക്കി നൽകില്ല.
വിസ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ, കുവൈത്തിലേക്ക് വരണമെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പുതിയ വിസയ്ക്ക് വീണ്ടും അപേക്ഷിക്കേണ്ടി വരും. വിസ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ക്രമീകരിക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. സ്പോൺസർമാരും വിസ ലഭിച്ചവരും ഈ നിയമം പ്രത്യേകം ശ്രദ്ധിക്കണമെന്നും വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ യാത്ര ക്രമീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.





More Stories
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി
ഓൺലൈൻ പണമിടപാടുകൾക്ക് ഇനി മുതൽ ‘മൊബൈൽ ഐഡി’ തിരിച്ചറിയൽ പരിശോധന നിർബന്ധം; കർശന നിർദ്ദേശവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്