കുവൈറ്റ് സിറ്റി: ഔദ്യോഗികവും വ്യക്തിപരവുമായ സുപ്രധാന രേഖകൾ കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (NCSC) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് വിവരങ്ങൾ ചോരുന്നതിനും സൈബർ തട്ടിപ്പുകൾക്കും വഴിതെളിക്കുമെന്ന് അതോറിറ്റി പുറത്തിറക്കിയ ബോധവൽക്കരണ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
വ്യക്തിവിവരങ്ങൾ അടങ്ങിയ രേഖകൾ വിശ്വാസയോഗ്യമല്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറരുത്. ഡിജിറ്റൽ ഫയലുകൾ സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ ഇടങ്ങളിൽ മാത്രം സൂക്ഷിക്കണം. ഉപയോഗശൂന്യമായ രേഖകൾ വെറുതെ വലിച്ചെറിയാതെ, അവ പൂർണ്ണമായും നശിപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
രേഖകളുടെ അശ്രദ്ധമായ കൈകാര്യം വഴി ഐഡന്റിറ്റി മോഷ്ടിക്കപ്പെടാനും (Identity Theft) വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് സൈബർ സെക്യൂരിറ്റി സെന്റർ ഓർമ്മിപ്പിച്ചു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിലും നിയന്ത്രണം വേണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി