കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് )വനിതാവേദി 2026 പ്രവർത്തന വർഷത്തെക്കുളള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു.
വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് സരിത രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് വാർഷിക റിപ്പോർട്ടും,വനിതാവേദി ട്രഷറർ അനീജ രാജേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ,കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ,കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ,കേന്ദ്ര മുൻ പ്രസിഡന്റ് ജോയ് നന്ദനം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു,
വനിതാവേദി വൈസ് പ്രസിഡന്റ് മിനി കൃഷ്ണ സ്വാഗതവും, വനിതാവേദി സെക്രട്ടറി ലത മനോജ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : സരിത രാജൻ ( ചെയർപേഴ്സൺ ),അനീജ രാജേഷ് ( പ്രസിഡന്റ് ),സുമലത.എസ് ( ജനറൽ സെക്രട്ടറി ),അജിത എം.ആർ ( ട്രഷറർ ),മിനി കൃഷ്ണ ( വൈസ് പ്രസിഡന്റ് ),ലത മനോജ്, അഞ്ജന.ടി.പി ( സെക്രട്ടറി ),അമ്പിളി ഗിരീഷ് ( ആർട്സ് സെക്രട്ടറി ),അഞ്ചു നിതിൻ ( ജോ ട്രഷറർ )
മഞ്ജുള സജയൻ, സൂര്യ അഭിലാഷ്, ശ്രീഷ്മ അരുൺ ആനന്ദ്, സനു രാജൻ, സുധ ഹരി, ടിനു സുജീഷ്, മഹേശ്വരി സബീഷ്, ശ്യാമ രതീഷ്, ബിന്ദു രാജു,സുധ ഗോപി ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ )
വോയ്സ് കുവൈത്ത് വനിതാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ